മാന്നാർ: 'അറിവിന്റെ കാവലിൽ കാൽനൂറ്റാണ്ട്' എന്ന പ്രമേയത്തിൽ 24,25,26 തീയതികളിൽ നടക്കുന്ന നിരണം ജാമിഅഃ അൽ ഇഹ്‌സാൻ സിൽവർ ജൂബിലി സനദ് ദാന സമ്മേളനത്തിന്റെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ഓഫീസ് ഉദ്‌ഘാടനവും സമ്മേളനത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനവും നിരണം മാലിക് ദീനാർ ജുമാ മസ്ജിദ് ചീഫ് ഇമാം ത്വാഹാ സഅദി നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ മാന്നാർ അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അലി അൽഫൈസി സ്വാഗതം പറഞ്ഞു. ഹാജി പി.എ ഷാജഹാൻ, എം.സലീം തിരുവല്ല, സി.എം സുലൈമാൻ ഹാജി, അഷ്‌റഫ് ഹാജി, അബ്ദുൽസമദ് നിരണം, കെ.എ കരീം തുടങ്ങിയവർ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം, മഹല്ല് സമ്മേളനം, മെഡിക്കൽ ക്യാമ്പ്, പണ്ഡിത സംഗമം, ബുർദ മജ്ലിസ്, സ്ഥാന വസ്ത്ര വിതരണം, പൊതുസമ്മേളനം, സനദ് ദാനം എന്നിവ നടക്കും. 26 ന് നടക്കുന്ന സനദ് ദാന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാകും.