അമ്പലപ്പുഴ : കുഞ്ചൻ ദിനാഘോഷം ഇന്ന് കുഞ്ചൻ സ്മൃതി മണ്ഡപത്തിൽ നടക്കും. രാവിലെ 9ന് പുഷ്പാർച്ചന. 9.30ന് കുഞ്ചൻ നമ്പ്യാർ അനുസ്മരണ സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എൻ.ഗോപിനാഥൻപിള്ള അദ്ധ്യക്ഷനാകും. തുടർന്ന് കുഞ്ചൻ നമ്പ്യാർ സാഹിത്യപ്രഭാഷണം. റിട്ട.പ്രൊഫ.ഡോ.ഡി.ബിന്ദു (പാലക്കാട് വിക്ടോറിയ കോളേജ്)​,​ എ. ഓമനക്കുട്ടൻ, ഷീബ രാകേഷ്, ശോഭ ബാലൻ, ജി.വേണുലാൽ, സുഷമരാജീവ്, കൈനകരി സുരേന്ദ്രൻ, ഡോ.അമൃത, മുഞ്ഞിനാട് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. എസ്.പ്രദീപ് സ്വാഗതവും അലിയാർ എം.മാക്കിയിൽ നന്ദിയും പറയും. 11.15ന് കുഞ്ചൻ നമ്പ്യാർ കവിതാലാപനം. 11.30ന് ഓട്ടൻതുളളൽ. അവതരണം അമ്പലപ്പുഴ സുരേഷ് വർമ്മ.