dwerw

പൂച്ചാക്കൽ: ഇന്ത്യൻ കോഫി ഹൗസ് എരമല്ലൂർ ശാഖ മാനേജർ തൈക്കാട്ടുശേരി തേവർവട്ടം കൊച്ചു പറമ്പ് വീട്ടിൽ ബാബു (57) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാവിലെ പൂച്ചാക്കൽ തേവർവട്ടം ഭാഗത്ത് പത്രവിതരണത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്നലെ വൈകിട്ട് നടന്നു. ഭാര്യ: ജയ. മക്കൾ: അർജുൻ, ദേവിക, അനന്തകൃഷ്ണൻ.