sarve-sabha

മാന്നാർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി ചെങ്ങന്നൂർ താലൂക്കിലെ ആദ്യ ഡിജിറ്റൽ ലാൻഡ് റീസർവേയ്ക്ക് മാന്നാർ വില്ലേജിൽ അടുത്തയാഴ്ച തുടക്കം കുറിക്കുമെന്നും അതിന്റെ മുന്നോടിയായി മാന്നാർ കുറ്റിയിൽ ജംഗ്ഷനിലെ നായർസമാജം കെട്ടിടത്തിൽ ക്യാമ്പ് ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചതായും ഹെഡ് സർവെയർ ഷിബു വി പറഞ്ഞു. ഡിജിറ്റൽ ലാൻഡ് റീസർവ്വേ ആരംഭിക്കുന്നതിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുട്ടംപേരൂരിൽ നടന്ന റീസർവേ ഗ്രാമസഭയിൽ ഡിജിറ്റൽ ലാൻഡ് റീസർവ്വേയുടെ വിശദീകരണം നടത്തുകയിരുന്നു ഹെഡ് സർവെയർ. ഗ്രാമപഞ്ചായത്തംഗം അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ രാധാഗോപി അദ്ധ്യക്ഷത വഹിച്ചു.