ആലപ്പുഴ: ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയെന്ന ആരോപിച്ച രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ അമ്മ പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിര

ആലപ്പുഴ ജില്ലാഅഡിഷണൽ സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് ആഷ് കെ.ബാൽ വെറുതെ വിട്ടുകൊണ്ട് ഉത്തരവായി. 2019 ഏപ്രിൽ മാസത്തിൽ ആതിര തന്റെ സ്വൈര്യ ജിവിതത്തിന് വേണ്ടി ഒന്നര വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. പ്രതിക്ക് വേണ്ടി അഡ്വ.എം.ജി.രേഷു, അഡ്വ.ഡി.സഹദേവൻനായർ, അഡ്വ.ഗൗരി കണ്ണൻ എന്നിവർ ഹാജരായി.