മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ അഭിമുഖ്യത്തിലുള്ള പതിമൂന്നാമത് പൊതിച്ചോറ് വിതരണം വിവിധ കേന്ദ്രങ്ങളിൽ നടന്നു. മാന്നാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സി.ഐ ബി.രാജേന്ദ്രൻ പിള്ള ഉദ്‌ഘാടനം നിർവഹിച്ചു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ചിത്ര സാബു, ബിന്ദു ശ്രീലക്ഷ്മി, ഓമന, സിന്ധു, ശ്രീദേവി, ആകാശ്, റെജി, റൗഫ് എന്നിവർ നേതൃത്വം നൽകി. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്ന പൊതിച്ചോറ് വിതരണം ദേവീന അപർണ ഉദ്ഘാടനം ചെയ്തു. ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, മാനേജർ ജയശ്രീ മോഹൻ എന്നിവർ നേതൃത്വം നൽകി. ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ നടന്ന പൊതിച്ചോറ് വിതരണം നാഫ്‌കോ ട്രേഡിങ് കമ്പനി റിയാദ് മാനേജിങ് ഡയറക്ടർ ഹാഷിംകുട്ടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ചെറുപുഷ്പം, സലിം ചാപ്രായിൽ സുഭാഷ് ബാബു എന്നിവർ നേതൃത്വം നൽകി.