മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലം ദേവസ്വത്തിന്റെ അധീനതയിൽ പുതുതായി നിർമ്മിച്ച റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം പാട്ടമ്പലം ദേവസ്വം പ്രസിഡൻറ് ബി.ശ്രീകുമാർ നിർവഹിച്ചു. ദേവസ്വം വൈസ് പ്രസിഡന്റ് ടി.എസ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിശ്വ മോഹനൻ നായർ, മോഹനചന്ദ്രൻ നായർ, പ്രസന്നകുമാർ, ബി.അജിത്ത് കുമാർ, രജനീഷ് കെ.ആർ, രാജേഷ് ടി.എസ് എന്നിവർ പങ്കെടുത്തു.ശീതീകരണ സൗകര്യമുള്ള ആറ് മുറികൾ ഉൾപ്പെടെ ഇരുനിലകളിലായി എട്ട് മുറികളോടെ 3000 ചതുരശ്ര അടിയിൽ നിർമ്മിച്ച റസ്റ്റ് ഹൗസിൽ പൊതുജനങ്ങൾക്ക് നിശ്ചിത നിരക്കിൽ മുറികൾ വാടകയ്ക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.