s

ആലപ്പുഴ: പള്ളിപ്പാട് സ്വദേശിനി സൂര്യാ സുരേന്ദ്രന്റെ മരണം അരളിപ്പൂവ് കഴിച്ചതുകൊണ്ടാണോ എന്ന കാര്യത്തിലുള്ള ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എ.എം.ആരിഫ് എം.പി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും കേരള കാർഷിക സർവകലാശാലയ്ക്കും കത്തു നൽകി. മരണ കാരണത്തെപ്പറ്റി ആധികാരികമായ സ്ഥിരീകരണം ലഭിക്കാത്തതിനാൽ നിരവധി പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി പൊതുജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്ന് മരിച്ച സൂര്യയുടെ കുടുംബങ്ങളെ സന്ദർശിച്ചശേഷം എം.പി ആവശ്യപ്പെട്ടു.