ggh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം മുതുകുളം തെക്ക് 305-ാം നമ്പർ ശാഖായോഗം ഗുരുമന്ദിര പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ജി.ഷാജൻ അധ്യക്ഷനായി. ചേവന്നൂർ ഗുരുകുലം ആചാര്യൻ ടി.പി. രവീന്ദ്രൻ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എൻ. അശോകൻ, യോഗം ഡയറക്ടർ ബോർഡംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി. ധർമരാജൻ, ശാഖാ സെക്രട്ടറി എസ്. രാജീവൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് കായംകുളം വിമല, സെക്രട്ടറി സുനി തമ്പാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.വി. ശ്രീജ, സുസ്മിത ദിലീപ്, എസ്. ഷീജ തുടങ്ങിയവർ സംസാരിച്ചു.