ss

കായംകുളം : കൃഷ്ണപുരം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കു കൊച്ചുമുറിയിൽ പാലസ് വീട്ടിൽ ബാബു പാലസിന്റെ അനുസ്മരണം നടത്തി . സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പത്മകുമാർ അധ്യക്ഷത വഹിച്ചു . മുതിർന്ന കോൺഗ്രസ് നേതാവായ ബാബു പാലസിന്റെ വിയോഗം പാർട്ടിക്കും നാടിനും നഷ്ടമാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എൻ.രവി , ചിറപ്പുറത്ത് മുരളി, സി.എസ് ബാഷ, ഡോ.രാധാകൃഷ്ണൻ ,എൻ.നസീർ, നൗഷാദ് സഫാസ്, ചന്ദ്രാ ഗോപിനാഥ്, ഷാനി കുരുപോലീൽ, ഷൈൻ ചെമ്പിശ്ശേരിൽ, ദീപു ഷാജി ഈരിക്കൽ, നവാസ് വലിയവീട്ടിൽ ,സിയാദ് വലിയവീട്ടിൽ,നിസാം കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.