ആലപ്പുഴ: എസ്.ഡി കോളേജിൽ 2024-2025 അദ്ധ്യയന വർഷത്തേക്ക് ഗസ്റ്റ് അദ്ധ്യാപ ഒഴിവുണ്ട്. കോമേഴ്സ്,മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്,പൊളിറ്റിക്കൽ സയൻസ്,ഹിന്ദി,ഇംഗ്ലീഷ്,മലയാളം,സംസ്കൃതം,ഫിസിക്സ്,കെമസ്ട്രി,ബോട്ടണി,സുവോളജി,മൈക്രോബയോളജി,ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് ഒഴിവ്.
ഉദ്യോഗാർത്ഥികൾ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ്,ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആയിരിക്കണം.യു.ജി.സി യോഗ്യതയുള്ളവർക്ക് മുൻഗണന. വെള്ള കടലാസ്സിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ,സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പർപ്പുകൾ എന്നിവ സഹിതം 21ന് മുമ്പ് പ്രിൻസിപ്പാൾ, എസ്.ഡി കോളേജ്, സനാതനപുരം.പി.ഒ,കളർകോട്, ആലപ്പുഴ എന്ന വിലാസത്തിൽ സമർപ്പിക്കണം.