ആലപ്പുഴ: പക്ഷിപ്പനിയുടെ പേരിൽ ഇറച്ചിക്കോഴികൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന് ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലയിൽ 28 തദ്ദേശസ്ഥാപനങ്ങളിലാണ് ബ്രോയിലർ ചിക്കൻ വിൽപന നിരോധിച്ചത്. തമിഴ്നാട്, കർണാടക, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ബ്രോയിലർ ചിക്കന് പനി സ്ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളുടെ 10കിലോമീറ്റർ ചുറ്റളവിൽ വില്പനയും കടത്തും നിരോധിച്ചതിനാൽ മേഖലയിൽ പണിയെടുക്കുന്നവരുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. ജില്ലയിൽ 1160 കടകളാണുള്ളത്. ഇതിൽ 360 എണ്ണം അടച്ചുപൂട്ടി. ആലപ്പുഴ നഗരപരിധിയിലും നിരോധനം ബാധകമായതോടെ ഹോട്ടലുകൾ, ഹൗസ്ബോട്ടുകൾ എന്നിവയും പ്രതിസന്ധിയിലാണ്. അടച്ചിട്ട കടകൾക്ക് നഷ്ടപരിഹാരം നൽകണം ജില്ലപ്രസിഡന്റ് രതീഷ്കുമാർ, സെക്രട്ടറി കെ.എക്‌സ്.ജോപ്പൻ എന്നിവർ ആവശ്യപ്പെട്ടു.