s

അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ നടന്ന കുഞ്ചൻ ദിനാഘോഷം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള അദ്ധ്യക്ഷനായി. കുഞ്ചൻ നമ്പ്യാർ കവിതകളിലെ സ്ത്രീ എന്ന വിഷയത്തിൽ ഡോ.ഡി.ബിന്ദു പ്രഭാഷണം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, ജി. വേണുലാൽ, എസ്.പ്രദീപ്, തകഴി സ്മാരക സമിതി സെക്രട്ടറി കെ.ബി.അജയകുമാർ , കൈനകരി സുരേന്ദ്രൻ, മുഞ്ഞിനാട് രാമചന്ദ്രൻ, അലിയാർ എം.മാക്കിയിൽ തുടങ്ങിയവർ സംസാരിച്ചു.