ആലപ്പുഴ: അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മദ്രസ കുട്ടികൾക്ക് സൗജന്യ പാഠ പുസ്തക വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. ചുങ്കം ചിറക്കോട് മഹൽ ചീഫ് ഇമാം എ.എം.എം റഹ്മതുല്ലാഹ് മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ബി. സൈനുദ്ദീൻ അധ്യക്ഷനായി. പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം മദ്രസ മാനേജ്മെന്റ് ജില്ലാ പ്രസിഡന്റ് കമാൽ എം.മാക്കിയിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.എ.അഷ്റഫ്, ഖജാൻജി എസ്.എം. ജെ അബൂബക്കർ ,എച്ച്. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എ.എം മുഈനുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡന്റ് ലിഖായത്ത് ഖാലിദ് നന്ദിയും പറഞ്ഞു.