s

ആലപ്പുഴ : കത്തിക്കാളുന്ന കൊടുംചൂട് ജില്ലയിൽ 37 കന്നുകാലികളുടെ പ്രാണനെടുത്തു. 35 ഗ്രാമ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് പശുക്കളും കിടാരികളും ചത്തൊടുങ്ങിയത്. കഴിഞ്ഞദിവസം മന്ത്രി ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കന്നുകാലികളെ നേരിട്ട് ശരീരത്ത് സൂര്യപ്രകാശം പതിക്കുംവിധം തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുന്നതൊഴിവാക്കണമെന്നും നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളവും പുല്ലുൾപ്പെടെ ഉറപ്പാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.