അമ്പലപ്പുഴ : എസ്.എൻ.ഡി.പി യോഗം 244ാം നമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖയിൽ ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടത്തി. സ്വാമി ശിവ സ്വരൂപാനന്ദ പ്രിതിഷ്ഠാകർമ്മം നിർവഹിച്ചു. പൊതുസമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.ഡി.പി. എസ് പ്രസിഡന്റ് കെ.ഗോപി അദ്ധ്യക്ഷനായി. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഗുരുമന്ദിര സമർപ്പണം നടത്തി.ഗുരുദേവ സമർപ്പണം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദനും നടപ്പന്തൽ സമർപ്പണം 244ാം നമ്പർ ശാഖാ ചെയർമാൻ കെ.എം.രവീന്ദ്രനും നിർവഹിച്ചു. ശാഖാ കൺവീനർ കെ.വി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.245ാം നമ്പർ ശാഖാ സെക്രട്ടറി ഷാജി, അറവുകാട് ക്ഷേത്ര യോഗം പ്രസിഡന്റ് കിഷോർ കുമാർ, അന്നപൂർണേശ്വരി ക്ഷേത്രം സെക്രട്ടറി ഡി.സുരേഷ്, 51ാം നമ്പർ എ.കെ. ഡി. എസ് കരയോഗം പ്രസിഡന്റ് അഖിലാനന്ദൻ, പുന്നപ്ര മസ്ജിദുൽ അൻവാർ ജുമുഅ മസ്ജിദ് കൺവീനർ അബ്ദുൾ റഷീദ്, യു.കെ. ഡി വിദ്യാലയം പ്രിൻസിപ്പൽ ഡി.ഉണ്ണിക്കൃഷ്ണൻ, ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ തുടങ്ങിയവർ സംസാരിച്ചു. ജി.ഡി.പി. എസ് സെക്രട്ടറി പി.ഷാജിമോൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ആർ.സതീശൻ നന്ദിയും പറഞ്ഞു .