വള്ളികുന്നം : എസ്.എൻ.ഡി.പി യോഗം 3577-ാം നമ്പർ ഇലിപ്പകുളം ശാഖാ യോഗത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാവാർഷികം നാളെ നടക്കും. രാവിലെ 5.30 മുതൽ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, കലശാഭിഷേകം വിശേഷാൽ പൂജയും ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനവും നടക്കും.