കായംകുളം: പുതിയവിള കൽപ്പകശേരിൽ ശ്രീ ഗുരുക്കളച്ചൻ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാ വാർഷികവും ഇന്ന് മുതൽ 14 വരെ നടക്കും. ഇന്ന് കണ്ടല്ലൂർ ശ്രീധർമ്മശാസ്താ നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഏകാഹ നാരായണീയയജ്ഞം . നാളെ രാവിലെ 7 ന് ക്ഷേത്രമേൽശാന്തി വിഷ്ണുനാരായണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. തുടർന്നുള്ള ഏഴു ദിവസം ഭാഗവത സപ്താഹയജ്ഞത്തിന് ജ്ഞാചാര്യനായ പുതിയവിള കെ.പി .വർമ്മ നേതൃത്വം നൽകും. 13ന് പുതിയവിള അമ്പലത്തും കടവ് ക്ഷേത്രത്തിൽ നടക്കുന്ന അവഭൃഥ സ്നാനത്തോടുകൂടി സപ്താഹ യജ്ഞം സമാപിക്കും. 14 ന് രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോട് കൂടി പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ നടക്കും. എല്ലാദിവസവും വൈകിട്ട് 7 ന് വിവിധ കലാപരിപാടികൾ .