മാവേലിക്കര : പുന്നമൂട് റെസിഡന്റ് സ് അസോസിയേഷന്റെ പത്താമത് വാർഷിക പൊതുയോഗം ഗ്രന്ഥകാരനും ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടറുമായ ഡി. പ്രദീപ്‌കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി എസ്.ജയപ്രകാശ് സ്വാഗതം പറഞ്ഞു. പുന്നമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ ഡേവിഡ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. കോറം പ്രസിഡന്റ്‌ കെ. പി. വിദ്യാധരൻ ഉണ്ണിത്താൻ, മുനിസിപ്പൽ കൗൺസിലർ മാരായ ബിജി അനിൽ കുമാർ, ശ്യാമളാദേവി, പുരോഗമന കലാ സാഹിത്യം ഏരിയ സെക്രട്ടറി ഗോപകുമാർ വാത്തികുളം, നന്ദിനി വേണുഗോപാൽ കളക്കാട്ടു, അഡ്വ. എൻ. ശ്രീകുമാർ, ആർ.രിജ, ദേവകിയമ്മ തയ്യിൽ, പി.ചന്ദ്രൻ, വി.രാഘവൻ, രാജേഷ് കുറുപ്പ്, ബാബു കരുണാലയം എന്നിവർ സംസാരിച്ചു.