മുഹമ്മ : പുളിക്കൽ ഇളംങ്കാവ് ശിവക്ഷേത്രത്തിലെ ഉത്സവം ആഗസ്റ്റ് 28 മുതൽ സെപ്തംബർ നാലു വരെ ആഘോഷിക്കും. ഇതിന്റെ ഭാഗമായുള്ള വിഭവ സമാഹരണത്തിന്റെ ഭദ്രദീപ പ്രകാശനം ദേവസ്വം പ്രസിഡന്റ് രഘുവരൻ പുളിക്കൽ നിർവഹിച്ചു. രക്ഷാധികാരി ഗോപാലകൃഷ്ണൻ പന്തലിപറമ്പിൽ, സെക്രട്ടറി സി.എസ്. മനോഹരൻ പുളിക്കൽ, അനിൽലാൽ ശാന്തി, ഉത്സവ കമ്മിറ്റി ഭാരവാഹികളായ കണ്ണൻ പുളിക്കൽ , ബൈജു ചിറയിൽ, രാഘുൽ ഇടമനയ്ക്കൽ, പ്രശാന്ത് കോഴികുളങ്ങര എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിലെ ധ്വജ നിർമ്മാണ ശിലാസ്ഥാപനം ജയ തുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ആനന്ദവല്ലി പത്മസേനനും ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം സുബാഷ് ശ്രീഭവനവും നിർവ്വഹിച്ചിരുന്നു.