ആലപ്പുഴ: സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറിയുമായ അതുൽ കുമാർ അഞ്ജാന്റെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ അനുശോചിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. മന്ത്രി പി.പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ, എസ്.സോളമൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, കിസാൻസഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ എന്നിവർ സംസാരിച്ചു.