ഹരിപ്പാട്: സാമൂഹ്യവിരുദ്ധർ എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 2188-ാം നമ്പർ തറയിൽകടവ് ശാഖാ ഗുരുക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിൽ, ചേപ്പാട് യൂണിയൻ കൗൺസിൽ യോഗം പ്രതിഷേധിച്ചു. ശനിയാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു അക്രമം. മദ്യപിച്ചെത്തിയ ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും തല്ലും ഉണ്ടാകുകയും ഗുരുക്ഷേത്രത്തിൽ അതിക്രമിച്ചു കയറുകയുമായിരുന്നു. സംഭവത്തിൽ തൃക്കുന്നപുഴ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അക്രമികൾ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. ഗുരുക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയവരെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ്‌ എസ്.സലികുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ്‌ ഡി.കാശിനാഥൻ, യോഗം ഡയറക്ടർമാരായ എം.കെ ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ അയ്യപ്പൻ കൈപ്പള്ളിൽ, അഡ്വ.യു.ചന്ദ്രബാബു, എസ്.ജയറാം, പി.എൻ അനിൽകുമാർ, രഘുനാഥ്‌, തൃക്കുന്നപ്പുഴ പ്രസന്നൻ, ബിജു കുമാർ എന്നിവർ സംസാരിച്ചു.