ചാരുംമൂട്: ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിൽ ആരംഭിച്ച എട്ട് കേരള ബറ്റാലിയൻ എൻ.സി.സിയുടെ വാർഷിക ട്രെയിനിംഗ് ക്യാമ്പ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ജി.സുരേഷ് സന്ദർശിച്ചു. 600 കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 10ന് സമാപിക്കും. മാവേലിക്കരഎട്ട് കേരള ബറ്റാലിയൻ എൻ.സി.സി യൂണിറ്റ് കമാൻഡർ കേണൽ വികാസ് ശർമ, സുബേദാർ മേജർ സി.മധു, ഡെപ്യുട്ടി ക്യാമ്പ് കമാൻഡ് ക്യാപ്റ്റൻ ഡോ.ടി.മധു, ക്യാമ്പ് ജെ.എസ്.സുരേഷ് കുമാർ, ബി.എച്ച്.എം സനിൽ, സി.എച്ച്.എം.ജയകുമാർ, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് ഡോ.റെജി ജി.ഡി, ഫസ്റ്റ് ഓഫീസർ മനോജ്, സെക്കൻഡ് ഓഫീസർ രാജ്മോഹൻ, സെക്കൻഡ് ഓഫീസർ യമുന, തേർഡ് ഓഫീസർ രാജി, ജെ.സി.ഒ, ജി.സി.ഐ. അഖില തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.