ambala

അമ്പലപ്പുഴ: പ്രസവാനന്തര ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിനെതിരെ കുടുംബം. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.മറിയം വർക്കി നിയോഗിച്ച ഡോക്ടർമാരുടെ സംഘം വെള്ളിയാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പുറക്കാട് പഞ്ചായത്ത് നാലാം വാർഡ് കരൂർ തൈവേലിക്കകം വീട്ടിൽ അൻസാറിന്റെ ഭാര്യ ഷിബിന (31) മരിച്ച സംഭവത്തിലാണ് ആശുപത്രിയിലെ സർജറി വിഭാഗം മേധാവി ഡോ.സജികുമാർ ചെയർമാനായ ആഭ്യന്തര സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ കാലങ്ങളിൽ നടന്ന എല്ലാ അന്വേഷണങ്ങളും ആശുപത്രി അധികൃതരെ വെള്ള പൂശുന്നതാണെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഷിബിനയുടെ ഭർത്താവ് അൻസർ പറഞ്ഞു.