ambala

അമ്പലപ്പുഴ: കരുമാടി പ്ലാച്ചേരി ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു. എൻ.എസ്. എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.ഡി. ഗംഗാദത്തൻ നായർ ഉദ്ഘാടനം നിർവഹിച്ചു.. ക്ഷേത്രം പ്രസിഡന്റ് ജി. മധുസൂദന പണിക്കർ, സെക്രട്ടറി കെ. ചന്ദ്രകുമാർ, ട്രഷറർ അനിൽകുമാർ, പി.പുരുഷോത്തമ കൈമൾ, ആർ. തങ്കപ്പ പണിക്കർ, ശിവപ്രസാദ്, ജി.സുരേഷ് കുമാർ, അശോക് കുമാർ,രാമാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.