മാവേലിക്കര: ഓണാട്ടുകര സാഹിതിയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി 10, 11,12 തീയതികളിലായി നടത്തുന്ന ത്രിദിന ചിത്രകലാ ക്യാമ്പിലേക്കുള്ള ചിത്രരചനാമത്സരം രാജാ രവിവർമ്മ ഫൈൻ ആർട്‌സ് കോളേജിൽ നടന്നു. പ്രിൻസിപ്പൽ മനോജ് വൈരൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ.മധു ഇറവങ്കര അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടർ ആർട്ടിസ്റ്റ് മോഹൻ വാസുദേവൻ, ട്രഷറർ ജോർജ് തഴക്കര എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി.സോമശേഖരൻ ഉണ്ണിത്താൻ, സുരേഷ് വർമ്മ, ബിനു തങ്കച്ചൻ, പോക്കാട്ട് രാമചന്ദ്രൻ, മധു ശങ്കരമംഗലം, അഡ്വ.ടി.എൻ.ദേവിപ്രസാദ്, അലക്‌സ് കോശി, കുഞ്ഞുകുഞ്ഞ് തഴക്കര, ആർട്ടിസ്റ്റുമാരായ ശ്രീകുമാർ ഓലകെട്ടി, പ്രസാദ് ദ്വൊരസ്വാമി, ഫിലിപ്പ് തര്യൻ എന്നിവർ പങ്കെടുത്തു.