മാവേലിക്കര: കരിപ്പുഴ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഓർത്തഡോക്സ് സഭ അഖില മലങ്കര ബാലസമാജം മാവേലിക്കര ഭദ്രാസന വാർഷിക സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്താ എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.മനീഷ് മാത്യു അദ്ധ്യക്ഷനായി. ഭദ്രാസന ജോയിന്റ് സെക്രട്ടറി ജിൻസി ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ മുഖ്യസന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഇടവക വികാരി ഫാ.തോമസ് മാത്യു, ട്രസ്റ്റി പി.എം.മാത്യു തൂമ്പുങ്കൽ, സെക്രട്ടറി മാത്യു തോമസ്, ഭദ്രാസന മുൻ വൈസ് പ്രസിഡന്റ് ഫാ.ജോബ് ടി.ഫിലിപ്പ്, ഫാ.അലൻ എസ്.മാത്യു, ഫാ.ഷിജോ തോമസ്, ഫാ.ജോയിസ് വി.ജോയി, ഫാ.ടോണി.എം യോഹന്നാൻ, ഫാ.ജസ്റ്റിൻ ജോസ്, ഫാ.മാത്യു തോമസ്, ഫാ.റോയി തങ്കച്ചൻ, ജോജി കുട്ടംപേരൂർ, കരിപ്പുഴ സൺഡേ സ്കൂൾ ഹെഡ്മിസ് ബീന വർഗീസ്, ഭദ്രാസന ജനറൽ സെക്രട്ടറി ജിബിൻ ജേക്കബ് അലക്സ്, ട്രഷറർ ഡോ. ഷൈനി ബെൻസൺ എന്നിവർ സംസാരിച്ചു.