മാവേലിക്കര: തഴക്കര ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും 9 മുതൽ 18വരെ നടക്കും. 9ന് രാവിലെ 9ന് ഗണപതിഹോമം. 10ന് ജ്ഞാനപ്പാന, നാരായണീയം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7നും 7.30നും മദ്ധ്യേ തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് പഞ്ചാരിമേളം. 10ന് ഭാഗവത സപ്താഹയജ്ഞം ആരംഭം. എല്ലാദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് എത്തിരത്തപൂജ, 7.45ന് ഭാഗവതപാരായണം, 8ന് പന്തീരടിപൂജ, 10ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 1ന് അന്നദാനം, വൈകിട്ട് 5ന് പ്രഭാഷണം, 7ന് ഭജന, 10ന് ശ്രീഭൂതബലി എന്നിവ നടക്കും.

10ന് രാത്രി 8.30ന് പഞ്ചാരിമേളം, 11ന് രാത്രി 8ന് നൃത്തനൃതൃങ്ങൾ. 12ന് രാത്രി 8ന് തോൽപ്പാവക്കൂത്ത്. 13ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ, 14ന് രാത്രി 8ന് വർണ നൃത്തോത്സവം. 15ന് രാത്രി 8ന് നൃത്തനിലാവ്. 16ന് വൈകിട്ട് അവഭൃഥമംഗലസ്നാന ഘോഷയാത്ര, രാത്രി 8ന് ശാസ്ത്രീയനൃത്തം. 17ന് രാവിലെ 10ന് ഉത്സവബലി, 11ന് ഉത്സവബലിദർശനം, രാത്രി 7.30ന് സേവ, 9.30ന് പള്ളിവേട്ടവരവ്. 18ന് ഉച്ചയക്ക് 1ന് ആറാട്ട് സദ്യ, വൈകിട്ട് 4ന് ആറാട്ട് ബലി, 5ന് കൊടിയിറക്ക്, 5.30ന് ആറാട്ട്പുറപ്പാട്, 7ന് ആറാട്ടുവരവ്, രാത്രി 9ന് വലിയകാണിക്ക, 10.30ന് ആശുകൊട്ട്.