ആലപ്പുഴ : കപ്പലുകളെ തകർക്കുന്ന ബോംബുകളെ കണ്ടെത്താനും, അവയെ ആശയക്കുഴപ്പത്തിലാക്കികൊണ്ട് കപ്പലുകൾക്ക് രക്ഷപ്പെടാനും സൗകര്യമൊരുക്കുന്ന സംവിധാനമായ "മാരീച്" ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിൽ സ്ഥാപിക്കാനൊരുങ്ങുന്നു. കെൽട്രോണാണ് കപ്പലുകളിൽ സ്ഥാപിക്കുന്ന പതിനൊന്ന് മാരീച് അഡ്വാൻസ്ഡ് ടോർപ്പിഡോ ഡിഫൻസ് സംവിധാനം നിർമ്മിച്ച് നൽകുന്നത്. ഇതിൽ നിർമ്മാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറുന്ന മൂന്ന് എണ്ണത്തിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നാവികസേന ദക്ഷിണ മേഖല മേധാവി വയസ് അഡ്മിറൽ വി.ശ്രീനിവാസ് അരൂർ കെൽട്രോണിൽ നിർവഹിക്കും . അഡ്വാൻസ്ഡ് ടോർപ്പിഡോ ഡിഫൻസ് സംവിധാനമായ മാരീച് രൂപകല്പന ചെയ്തതും വികസിപ്പിച്ചതും എൻ.പി.ഒ.എല്ലാണ്. മാരീച് സംവിധാനത്തിന്റെ അത്യാധുനിക സെൻസറുകൾ നിർമ്മിച്ച് നൽകിയിരിക്കുന്നത് കുറ്റിപ്പുറത്തുള്ള കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡാണ്.