മാവേലിക്കര: കൊയ്പ്പള്ളികാരാണ്മ എം.പി.നഗറിൽ നടന്ന എം.പി.കൃഷ്ണപിള്ള, കെ.പി. പരമേശ്വരക്കുറുപ്പ് അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും സി.പി.ഐ ല്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. എം.പി കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള എം.പി.ഫൗണ്ടേഷന്റെ 'എം പി. കൃഷ്ണപിള്ള കർമ്മധീര' പുരസ്കാരം മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും, കെ.പി.പരമേശ്വരക്കുറുപ്പ് സ്മൃതി 'പ്രതിഭാപുരസ്കാരം' അതിവേഗചിത്രകാരനും എക്കോ ഫിലോസഫറുമായ ഡോ.ജിതേഷ്ജിയ്ക്കും സമ്മാനിച്ചു. ഇറാസ്മസ് മുണ്ടസ സ്കോളർഷിപ്പ് ജേതാവ് മാധവ് എ.നായരെ ചടങ്ങിൽ ആദരിച്ചു.ആലപ്പി കോപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ്, എൻ.സുകുമാരപിള്ള, എൻ.ശ്രീകുമാർ, ഡോ.പി.കെ.ജനാർദ്ദനക്കുറുപ്പ്, പാലമുറ്റത്ത് വിജയകുമാർ, ജേക്കബ് ഉമ്മൻ, ചെങ്കിളിൽ രാജൻ, കെ.പ്രദീപ്, എം.പി ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.കെ.പി.ശ്രീകുമാർ, വൈസ് ചെയർമാൻ പ്രൊഫ.എസ്.മന്മഥൻ പിള്ള, സെക്രട്ടറി കെ.പി.കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി അഡ്വ.ബിനു കെ.ശങ്കർ, ചാരിറ്റി കൺവീനർ സി.കെ.ഹരിരാജ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ചലച്ചിത്ര പിന്നണി ഗായിക ലാലി ആർ.പിള്ളയുടെ ഗാനാർച്ചന നടന്നു.