guruprasadiniyammw

ചെറുകോൽ : ആത്മബോധോദയസംഘത്തിന്റെ കേന്ദ്രസ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലെ സന്യാസസംഘാംഗമായിരുന്ന സന്യാസിനി ഗുരുപ്രസാദിനിയമ്മ (70) നിര്യാതയായി. ജഗദമ്മ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര് . ശുഭാനന്ദ ഗുരുദേവനാണ് നാമകരണം ചെയ്തത്. ഗുരുപ്രസാദ് ഗുരുദേവനാണ് കാഷായവും സന്യാസിനി ഗുരുപ്രസാദിനിയമ്മ എന്ന നാമധേയവും നല്‍കിയത്. സംസ്കാരം ആത്മബോധോദയസംഘ നിയമപ്രകാരം ഇന്ന് രാവിലെ 11 മണിക്ക് ചെറുകോൽ ശ്രീശുഭാനന്ദാശ്രമ വളപ്പിൽ.