അരൂർ : വീടിന്റെ മുറ്റത്തു നിന്ന് മോഷണം പോയ ബൈക്ക് അരൂർ പെട്രോൾ പമ്പിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.അരൂർ റെയിൽവേ സ്റ്റേഷനു സമീപം നെടുമ്പള്ളി വീട്ടിൽ എ.എസ്. ബിനുവിന്റെ ബൈക്കാണ് വെള്ളിയാഴ്ച രാത്രി മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക് അരൂർ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ബിനു ബൈക്ക് കണ്ട് തിരിച്ചറിഞ്ഞ് ഏറ്റെടുത്തു.