ഹരിപ്പാട് : ജോലിക്ക് പോവുകയായിരുന്ന ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവൻവണ്ടൂർ തട്ടാരേത്ത് പ്രസന്നൻ പിള്ള (70) യാണ് മരിച്ചത്.ഇന്നലെ രാവിലെ 8.30 ഓടെ കരുവാറ്റ കടുവൻ കുളങ്ങരയിൽ വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ അതു വഴി വന്ന അഗ്നിശമന സേനയുടെ വാഹനത്തിൽ ഹരിപ്പാട് ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ജയശ്രീ , ജയകുമാർ, പരേതയായ ജയലക്ഷ്മി. മരുമക്കൾ: സുരേഷ് ബാബു, സന്തോഷ്. സഞ്ചയനം: വ്യാഴം 9 ന് ചെറുതന പഴഞ്ഞിയിൽ വീട്ടിൽ .