പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 574 -ാം നമ്പർ പാണാവള്ളി ശാഖ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം യോഗം ഡയറക്ടർ ബോർഡ് മെമ്പർ ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി മാധവശേരിയുടെ അദ്ധ്യക്ഷത വഹിച്ചു.
നിർമ്മലാമോഹനൻ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.ചടങ്ങിൽ മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന സർക്കാർ മാദ്ധ്യമ അവാർഡ് നേടിയ കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിനെ നിർമ്മലാമോഹനൻ ആദരിച്ചു. കൺവീനർ പ്രമോദ് സ്വാഗതവും സിന്ധു പുരുഷൻ നന്ദിയും പറഞ്ഞു.