ആലപ്പുഴ: സിവിൽ സർവീസസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ (282-ാം റാങ്ക്) ആലപ്പുഴ കളക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ ഗോപകുമാറിന്റെ മകൾ പാർവതി ഗോപകുമാറിനെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ അലക്സ് വർഗീസ് ഉപഹാരം നൽകി. എ.ഡി.എം. വിനോദ് രാജ് അദ്ധ്യക്ഷത വഹിച്ചു. ഫിനാൻസ് ഓഫീസർ രാജിത, ഹുസൂർ ശിരസ്തദാർ പ്രീത പ്രതാപൻ, ടി.രഞ്ജിത്, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.അമ്പലപ്പുഴ അമ്പാടിയിൽ ഗോപകുമാർ -ശ്രീലത എസ്.നായർ ദമ്പതികളുടെ മകളാണ് പാർവതി.