അമ്പലപ്പുഴ: സർക്കാർ സബ്സിഡിയോടെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആലപ്പുഴ ഗവ.സർവ്വന്റ്സ് സഹകരണ ബാങ്കിന്റെ വായ്പാ പദ്ധതിക്ക് തുടക്കമായി. ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കുറഞ്ഞ ചെലവിൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ആരംഭിച്ച "സൗരജ്യോതി വായ്പാ മേള" എച്ച്. സലാം എം. എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഹെഡ് ഓഫീസ് അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് ജിജോ ജോസഫ് അദ്ധ്യക്ഷനായി. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (അമ്പലപ്പുഴ) വി.സി.അനിൽ കുമാർ, സഹകരണ അസി. രജിസ്ട്രാർ (പ്ലാനിംഗ്) ഒ. ജെ. ഷിബു, ഭരണസമിതി അംഗങ്ങളായ കെ. ഇന്ദിര, പി. സുശീല, ജെ. ജോളിക്കുട്ടൻ,പി.ടി.സിബി, ആർ.സതീഷ് കൃഷ്ണ, ബാങ്ക് സെക്രട്ടറി ആർ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എസ്.സുമേഷ് സ്വാഗതം പറഞ്ഞു.