അമ്പലപ്പുഴ: കരുമാടി കിഴക്കേ മുറി പ്ലാച്ചേരി ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള സപ്താഹ യജ്ഞത്തിന് തുടക്കമായി. മേൽശാന്തി വിക്രമൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. അമ്പലപ്പുഴ ബി. സുകുമാരൻ നായരാണ് യജ്ഞാചാര്യൻ. ക്ഷേത്രം പ്രസിഡന്റ് ജി. മധുസൂദനപ്പണിക്കർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, ഖജാൻജി അനിൽകുമാർ, പി.പുരുഷോത്തമകൈമൾ, ആർ.തങ്കപ്പപണിക്കർ, ശിവപ്രസാദ്, ജി.സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകും. പ്രതിഷ്ഠാദിനമായ 13 ന് നൂറും പാലും , കലശാഭിഷേകം തുടങ്ങിയവ നടക്കും.