ആലപ്പുഴ : നഴ്സസ് വാരാഘോഷത്തിന് വനിതാശിശു ആശുപത്രിയിൽ തുടക്കമായി. നഴ്സിംഗ് ഓഫീസർ ജയശ്രീ .പി.ആർ. പതാക ഉയർത്തി. ജില്ലാ പബ്ലിക് ഹെൽത്ത് ഇൻചാർജ്ജ് റംലാബീവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ഡി.എം.ഒ ഡോ.ജമുനാ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തി അധ്യക്ഷയായി. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി എൽ. ദീപ , ദീപാറാണി, ബിന്ദു എം.എ., ബീന വർഗ്ഗീസ്, സ്വപ്ന എം. കൊക്കാട്, ജയശ്രീ പി.ആർ., ഗീത എസ്. എന്നിവർ സംസാരിച്ചു. വാരാഘോഷത്തിന് സമാപനം കുറിച്ച് 12ന് ജനറൽ ആശുപത്രിയിൽ നിന്ന് നഴ്സിംഗ് റാലി ആരംഭിക്കും.