ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ അമ്പലപ്പുഴ കോമന പടിഞ്ഞാറ് ശാഖയുടെ വാർഷിക പൊതുയോഗം വനിതാ സംഘം പ്രസിഡന്റ് സി.പി.ശാന്തമ്മ ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷനായി .ഉമേഷ് കൊപ്പാറ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി പി.വി.വിജയൻ, ജലജാ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ദിലീപ് (പ്രസിഡന്റ്, കെ.ബാബുക്കുട്ടൻ (വൈസ് പ്രസിഡന്റ്), വി.ഉത്തമൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.