അമ്പലപ്പുഴ: കുട്ടനാട് താലൂക്കിലെ ചില പ്രദേശങ്ങളിൽ ദിവസങ്ങളായി കൊയ്തിട്ടിരിക്കുന്ന നെല്ല് സംഭരിക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ മഴ ആരംഭിക്കും എന്നുള്ള മുന്നേറിയപ്പ് പരിഗണിച്ച് തർക്ക വിഷയങ്ങൾ പരിഹരിച്ച് നെല്ല് സംഭരിക്കുവാൻ ഭരണാധികാരികൾ മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിഴിവിന്റെ പേരിലാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കളക്ടർ മുൻകൈയെടുക്കണമെന്നും പാറക്കാടൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.