കടൽ ക്ഷോഭത്തിൽ തകർന്ന എല്ലാ റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധരിക്കുന്നതിനും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടൽഭിത്തി, പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പരിഗണയിലുള്ള എല്ലാ പദ്ധതികൾക്കും അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഫലമായി അതിരൂക്ഷമായ കടലാക്രമണമാണ് ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ അനുഭവപ്പെടുന്നത്. നിരവധി വീടുകൾ പൂർണ്ണമായും നശിച്ചു. പല വീടുകളും വാസയോഗ്യമല്ലാതായി തീർന്നു. റോഡുകളിൽ കടൽ മണ്ണ് കയറി വാഹനഗതാഗതം തടസ്സപ്പെട്ടു. ഈ പ്രദേശങ്ങളിൽ പുലിമുട്ടുകളും ടെട്രോപോഡുകളും കടൽഭിത്തികളും സ്ഥാപിച്ചെങ്കിൽ മാത്രമേ ഇവിടെ ശാശ്വത പരിഹാരമാവുകയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.