കായംകുളം: കൃഷ്ണപുരം ഞക്കനാൽ "ചില്ല " സാംസ്‌കാരിക വേദിയുടെ വാർഷിക സമ്മേളനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. വിഭു പിരപ്പൻകോട് മുഖ്യ പ്രഭാഷണം നടത്തി.ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഷഹീറ നസീർ, അജയ് രവി, സഹീർ മുഹമ്മദ്‌, സന്തോഷ്‌ പെരളി, റെജി സദാനന്ദൻ എന്നിവരെയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രസന്നകുമാറിനെയും അനുമോദിച്ചു. ചില്ല പ്രസിഡന്റ്‌ രാധാകൃഷ്ണൻ,സെക്രട്ടറി ഷാനവാസ്‌, വനിതാവേദി പ്രസിഡന്റ്‌ റെസിലത് റഹിം എന്നിവർ സംസാരിച്ചു.