കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുമാരനാശാൻ സ്മൃതി ശതാബ്ദി ആചരണവും വനിതാ സമ്മേളനവും 11 ന് രാവിലെ 9 മുതൽ യൂണിയൻ ഹാളിൽ നടക്കും.രാവിലെ ആശാൻ കൃതികളുടെ ആലാപന മത്സരം. വൈകിട്ട് 4 ന് വനിതാ സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സുഷമ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്,സെകിട്ടറി പി.പ്രദീപ് ലാൽ, വൈസ് പ്രസിഡന്റ് കോലത്ത് ബാബു, എ.പ്രവീൺ കുമാർ, മഠത്തിൽ ബിജു, ജെ.സജിത്ത് കുമാർ,ഭാസുരാ മോഹൻ, അജിത അനിൽ,ശ്രീലത ശശി,സൗദാമിനി രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.