മുഹമ്മ: മുഹമ്മ പ്രഭാത് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ഹാളിൽ വിജ്ഞാന വികസന സദസ് നടത്തി.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മുഹമ്മ രവീന്ദ്രനാഥ് വിഷയാവതരണം നടത്തി.ഗ്രന്ഥശാലാ സെക്രട്ടറി എൻ.കെ.മനോഹരൻ അദ്ധ്യക്ഷനായി.എൻ.ടി.മധു, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.എൻ.എസ്.വികാസ് സ്വാഗതവും ലൈബ്രേറിയൻ റോസ്മി ചന്ദ്രൻ നന്ദിയും പറഞ്ഞു.