ചാരുംമൂട് : അക്ഷര മുറ്റത്ത് ഓർമ്മകൾ പങ്കുവച്ച് അവർ ഒത്തുചേർന്നു. ചത്തിയറ വി.എച്ച്. എസ്.എസിലെ എസ്.എസ്.എൽ.എസി 1992 ബാച്ച് പൂർവവിദ്യാർത്ഥികളാണ് 'ഓർമ്മകൾ - 92" എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നത്. കൂട്ടായ്മ താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകനുമായ ജി.വേണു ഉദ്ഘാടനം ചെയ്തു. ഗോപകുമാർ മഥുരാപുരി അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് ഭാർഗ്ഗവൻ, അജി, സുജിത്ത്, താഹിറജമാൽ, നിഷ , ശ്രീരഞ്ജിനി എന്നിവർ വിദ്യാലയ ഓർമ്മകൾ പങ്കുവച്ച് സംസാരിച്ചു. സബ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച മാവേലിക്കര സ്റ്റേഷൻ എസ്.ഐ എം.എസ്.എബി, ആസാം റൈഫിൾസ്‌ലേക്ക് സെലക്ഷൻ ലഭിച്ച എ.എസ്.അനുഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗോപകുമാർ മഥുരാപുരി (ജനറൽ കൺവീനർ), താഹിറജമാൽ, എസ്. നിഷ , ആനന്ദ് ഭാർഗ്ഗവർ ( കൺവീനർമാർ) ശ്രീരഞ്ജിനി, അജി ഗ്രാന്റ്, ഷാനവാസ്, ദീപ പ്രകാശ്, സുജിത്ത് (ജോയിന്റ് കൺവീനർ) എന്നിവരെ കൂട്ടായ്മ ഭാരവാഹികളായി തിരഞ്ഞെടുത്തു.