sdw

ആലപ്പുഴ : സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി വനിതകൾക്ക് വേണ്ടി ചെസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ടെക്നിക്കൽ കമ്മിറ്റി ആലപ്പുഴ ഓർഗനൈസിങ് ചെയർമാൻ പ്രവീൺ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ആർ. റിതിക ചാമ്പ്യനായി. ആൻ അൽഫോൻസ,തീർത്ഥ എ, ഭാരതി സൂരജ് എന്നിവർ രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതകളുടെ ​ആദ്യ നാല് സ്ഥാനങ്ങൾ നേടിയവർ 19,20 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.