തുറവൂർ: സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം. കോടംതുരുത്ത് പഞ്ചായത്ത് 7-ാം വാർഡ് അഴിനാക്കൽ ലിൻസൻ വർഗീസിന്റെ ഭാര്യ കൊച്ചുത്രേസ്യ (ലിസ - 40) ആണ് മരിച്ചത്. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ തുറവൂർ പാട്ടുകുളങ്ങര ജംഗ്ഷന് തെക്കുവശം ഇന്നലെ രാവിലെ 8.20നായിരുന്നു അപകടം.സ്കൂട്ടർ ബ്രേക്ക് ചെയ്തപ്പോൾ തെന്നി വീണ കൊച്ചുത്രേസ്യ ഒരേ ദിശയിൽ വരികയായിരുന്ന ലോറിയ്ക്ക് അടിയിൽപ്പെടുകയായിരുന്നെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. ലോറിയുടെ ചക്രം തലയിലൂടെ കയറിയിറങ്ങിയ കൊച്ചുത്രേസ്യ തത്ക്ഷണം മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മുതദേഹം സംസ്കരിച്ചു.