aaa

പൂച്ചാക്കൽ: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന ദേവാലയ പാരിഷ് ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ സൗഹൃദരാവ് കുടുംബ സംഗമം സംഘടിപ്പിച്ചു. വികാരി ഡോ.പീറ്റർ കണ്ണമ്പുഴ, ഫാ. ജോസഫ് മക്കൊതകാട്ട് , ഫാ.അമൽ പെരിയപ്പാടൻ എന്നിവർ ചേർന്ന് സൗഹൃദ ദീപം തെളിച്ചു. വൈസ് ചെയർമാൻ ഷിൽജി പാലക്കൽ സ്വാഗതം പറഞ്ഞു. ഫാമിലി കൗൺസിലർ ഡൊമനിക് മണലേൽ, ,ഗ്ലോബൽ മോട്ടിവേഷണൽ സ്പീക്കർ സെബാസ്റ്റ്യൻ എന്നിവർ വിഷയാവതരണം നയിച്ചു. തുടർന്ന് ഡീക്കൻ ലിജോ കുറിയേടൻ,ബ്രദർ ജാക്സൺ മാടശ്ശേരി, ബ്രദർ എബിൻ കരിങ്ങേൻ, ഇടവക അംഗങ്ങൾ എന്നിവരുടെ ഗാനാലാപനവും നടന്നു.