അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ മാഫിയാ തലവൻമാരായ സൂപ്രണ്ടിനേയും എം. എൽ. എയും പുറത്താക്കിയാലേ ഇന്നത്തെ ശോചനീയാവസ്ഥ പരിഹരിക്കാൻ കഴിയൂവെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഷിബിനയുടെ മരണം ഉന്നതതല അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപകുമാർ. മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് അദ്ധ്യക്ഷനായി . ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, ജില്ലാ ട്രഷറർ കെ.ജി.കർത്ത, സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി.ശ്രീജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ എസ്. രമണൻ, രേണുക ശ്രീകുമാർ, മണ്ഡലം ഭാരവാഹികളായ അജി.പി.അനിഴം, കെ.മനോജ് കുമാർ, കെ.ചന്ദ്രലേഖ, മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ബീന കൃഷ്ണകുമാർ, എസ്.അരുൺ, ആദർശ് മുരളി,മഞ്ജു ഷാജി, ലെതിൻ കളപ്പുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.