മാന്നാർ: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും തിരുവല്ല പുഷ്പഗിരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ ഫെബ്രുവരി 17ന് മാന്നാർ ഗ്രാമപഞ്ചായത്തിൽ നടത്തിയ , മെഗാ മെഡിക്കൽ ക്യാമ്പിലെ നേത്രരോഗ വിഭാഗം പരിശോധനയിൽ പങ്കെടുത്ത 100 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. കണ്ണട വിതരണോദ്ഘാടനം ജോയ് ആലുക്കാസ് മാനേജർ ഷെൽട്ടൺ പി.റാഫേൽ നിർവ്വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകമാരി, വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, രാധാമണി ശശീന്ദ്രൻ, മധു പുഴയോരം, ജോയ് ആലുക്കാസ് പി.ആർ.ഒ പി.സി.ലോറൻസ്, സി.ആർ.ഒ സലിമോൻ ഫിലിപ്പ്, കോ-ഓർഡിനേറ്റർ ശരൺ തുടങ്ങിയവർ പങ്കെടുത്തു.